Site icon Malayalam News Live

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായും വഴിവിട്ട ബന്ധമെന്ന് കണ്ടെത്തൽ

മലപ്പുറം : മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായുള്ള വഴിവിട്ട ബന്ധത്തിൽ മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോൺസ്റ്റബിൾ കെ ജിനേഷിനെതിരെയാണ് നടപടി. വകുപ്പുതല അന്വേഷണം നടത്താൻ മലപ്പുറം എസ്എച്ച്ഒക്ക് ചുമതല. തിരൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾ അച്ചടക്ക ലംഘനം നടത്തിയത്. അനധികൃത മണൽ കടത്തു മാഫിയ സംഘങ്ങളുമായി ഇയാൾ വഴിവിട്ട് സുഹൃത്തു ബന്ധം സ്ഥാപിച്ചെന്നും കാപ്പ കേസ് പ്രതിയുടെ ഇടനിലക്കാരനോടൊപ്പം വിനോദ യാത്ര നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ പല രഹസ്യ നീക്കങ്ങളും മണൽ കടത്തു സംഘങ്ങൾക്ക് ചോർത്തി നൽകിയതായും സംശയമുണ്ട്.

Exit mobile version