Site icon Malayalam News Live

കനത്ത ചൂടില്‍ പൊലീസുകാരന് അസ്വസ്ഥത; തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ കേരള പൊലീസിലെ ക്യാമ്പ് ഫോളോവര്‍ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: കേരള പൊലീസ് കണ്ണൂർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു.

കണ്ണൂർ കണ്ണവം സ്വദേശി രവി എ(54) ആണ് മരിച്ചത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയി മടങ്ങുന്നതിടെ പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് സംഭവം.

കനത്ത ചൂടില്‍ പൊലീസുകാരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ട്രെയിനില്‍ കുഴഞ്ഞു വീണു. മൃതദേഹം പഞ്ചാബിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കാര്യമായ സൗകര്യങ്ങള്‍ ഡ്യൂട്ടിക്ക് പോയവർക്ക് ലഭിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.

Exit mobile version