Site icon Malayalam News Live

കുട്ടിക്കാനത്ത് കടക്കാര്‍ തമ്മിലുണ്ടായ അടിപിടി തടയാനെത്തിയ പോലിസുകാരന് സോഡാക്കുപ്പി കൊണ്ട് അടിയേറ്റു; പരിക്കേറ്റത് ശബരിമല സ്‌പെഷല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക്; അഞ്ചു പേര്‍ അറസ്റ്റില്‍

കുട്ടിക്കാനം: പുല്ലുപാറ ജംക്ഷനിലെ കട നടത്തിപ്പുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തടയാനെത്തിയ സിവില്‍ പൊലീസ് ഓഫിസര്‍ക്കു സോഡാക്കുപ്പി കൊണ്ട് അടിയേറ്റു.

സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ശബരിമല സ്‌പെഷല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂര്‍ സ്വദേശി കെ.എ.മുഹമ്മദിന് (29) ആണു പരുക്കേറ്റത്.

മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തൊട്ടടുത്തു കടകള്‍ നടത്തുന്നവര്‍ തമ്മില്‍ നാളുകളായി തുടരുന്ന തര്‍ക്കമാണു സംഘട്ടനത്തില്‍ കലാശിച്ചത്.

പുല്ലുപാറ സ്വദേശികളായ ഷാജി (55), മകന്‍ അര്‍ജുനന്‍ (20), സുജിത്ത് (38), സഹോദരന്‍ സുജില്‍ (34), പ്രദേശവാസിയായ ജുബി ജോയി (31) എന്നിവരാണു പിടിയിലായത്. സംഭവത്തില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

Exit mobile version