Site icon Malayalam News Live

വിവാഹദിവസം പൊലീസ് ഉദ്യോഗസ്ഥനായ വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാല്‍ കൊല്ലൻചിറ റോഡില്‍ നാരായണീയത്തില്‍ ഷബിൻ (28) ആണ് മരിച്ചത്.

ജമ്മു കാശ്‌മീരില്‍ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇന്നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.

 

ഇന്നലെ രാത്രി ഷബിന്റെ വീട്ടില്‍ വിവാഹസത്‌കാരമുണ്ടായിരുന്നു. അ‌ർദ്ധരാത്രിയോടെ എല്ലാവരും പിരിഞ്ഞുപോയശേഷം ഷബിന് ഫോണ്‍ കോള്‍ വന്നു. തുടർന്ന് സംസാരിച്ചുകൊണ്ടുതന്നെ യുവാവ് മുറിയിലേയ്ക്ക് പോയി. നവ വധുവാണ് വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്ന് രാവിലെ 4.45ഓടെ ഫോട്ടോ ഷൂട്ടിനായി മക്രേരി അമ്പലത്തില്‍ പോകാനായി വീട്ടുകാർ തിരക്കിയെത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഭരതൻ, ഷീബ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരി അഭിഷ (നഴ്‌സ്, കണ്ണൂർ ശ്രീ ചന്ദ് ആശുപത്രി).

Exit mobile version