Site icon Malayalam News Live

ശരീരസൗന്ദര്യ താരങ്ങളെ പൊലീസാക്കാൻ വീണ്ടും വഴിവിട്ട നീക്കം; കായികക്ഷമത പരീക്ഷയില്‍ തോറ്റവര്‍ക്ക് രഹസ്യ പരീക്ഷ നടത്താൻ ഉത്തരവ്; നിര്‍ദേശം താരങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന് പിന്നാലെ

കണ്ണൂർ: കണ്ണൂർ സ്വദേശികളായ ശരീരസൗന്ദര്യ താരങ്ങളെ പൊലീസാക്കാൻ വീണ്ടും വഴിവിട്ട നീക്കം.

കായികക്ഷമത പരീക്ഷയില്‍ തോറ്റവർക്ക് രഹസ്യ പരീക്ഷ നടത്തുന്നു.
ചിത്തരേഷ് നടേഷൻ, ഷിനു ചൊവ്വ എന്നിവർക്കായി വീണ്ടും പരീക്ഷ നടത്താനാണ് ഉത്തരവ്. ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

താരങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന് പിന്നാലെയാണ് നടപടി. കായിക മത്സരത്തില്‍ തോറ്റവർക്കാണ് വീണ്ടും രഹസ്യപരീക്ഷ നടത്തുന്നത്. ശരീരസൗന്ദര്യ താരങ്ങള്‍ക്കായാണ് വീണ്ടും വഴിവിട്ട നീക്കം.

കണ്ണൂർ സ്വദേശികളായ ചിത്തരേഷ് നടേഷൻ, ഷിനു ചൊവ്വ എന്നിവർക്കായാണ് വീണ്ടും പരീക്ഷ നടത്തുന്നത്. മുൻ ഡിജിപിയുടെ എതിർപ്പ് മറികടന്ന് രണ്ടുപേരെയും എസ്‌ഐയായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കായിക ക്വാട്ടേയിലേക്ക് ശരീര സൗന്ദര്യമത്സര താരങ്ങളെ എടുക്കുന്നത് ആദ്യമായാണ്.

ഷിനു ചൊവ്വ കായിക പരീക്ഷയില്‍ തോറ്റിരുന്നു. ചിത്തരേഷ് കായിക പരീക്ഷയില്‍ പങ്കെടുത്തതുമില്ല. ഇരുവ‍ർക്കും എല്‍എൻസിപി വെച്ച്‌ വീണ്ടും കായിക പരീക്ഷ നടത്താനാണ് ഡിജിപിയുടെ ഉത്തരവ്. താരങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടർന്ന് നിർദേശം. കണ്ണൂർ സ്വദേശിയായ താരങ്ങള്‍ക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്.

Exit mobile version