Site icon Malayalam News Live

കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കം; പാലക്കാട് നടുറോഡില്‍ സ്ത്രീയുടെ പ്രതിഷേധ നിസ്‌കാരം; പോലീസ് കേസെടുത്തു 

പാലക്കാട്‌: നഗരത്തിലെ തിരക്കേറിയ ഐ.എം.എ ജംഗ്ഷനില്‍ നടുറോഡില്‍ നിസ്‌കരിച്ച്‌ സ്ത്രീയുടെ പ്രതിഷേധം.ഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് സൗത്ത് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

 

കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കം നിലനില്‍ക്കുന്നുണ്ടെന്നും, ഇത് പൊതുജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്താനാണ് ഇത്തരത്തില്‍ റോഡില്‍ നിസ്‌കരിച്ചതെന്നുമാണ് സ്ത്രീയുടെ വിശദീകരണം.

 

തിരക്കേറിയ ജംഗ്ഷനില്‍ നിസ്‌കാരം തുടങ്ങിയതോടെ വാഹനങ്ങള്‍ തടസ്സപ്പെടുകയും വലിയ തോതില്‍ ആളുകള്‍ തടിച്ചുകൂടുകയും ചെയ്തു.

 

ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇവർക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന.

Exit mobile version