Site icon Malayalam News Live

സ്ഥിരമായി മര്‍ദ്ദിക്കുന്നുവെന്ന് ഭാര്യയുടെ പരാതി; അന്വേഷിക്കാനെത്തിയ പൊലീസുകാരെ വടി കൊണ്ട് ആക്രമിച്ച്‌ പ്രതി

കോഴിക്കോട്: കൊയിലാണ്ടി മാടാക്കരയില്‍ പോലീസിന് നേരെ പ്രതിയുടെ ആക്രമണം.

മര്‍ദ്ദിച്ചുവെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെയാണ് വടി കൊണ്ട് പ്രതി ആക്രമിച്ചത്.

പിന്നാലെ പ്രതി അബ്ദുള്‍ റൗഫിനെ റിമാൻഡ് ചെയ്തു.
ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

വടി കൊണ്ടുള്ള അടിയേറ്റ് എഎസ്‌ഐ വിനോദിന് തലയ്ക്കാണ് പരിക്കേറ്റത്. പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പറഞ്ഞു. ഇയാള് ഭാര്യയെയും മക്കളെയും സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു

Exit mobile version