Site icon Malayalam News Live

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം, ഒടുവില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

ആലപ്പുഴ: സംഘർഷത്തിനിടയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളെക്കൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടില്‍ സജിൻ (28), കൊച്ചുമഠത്തില്‍ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു-27) എന്നിവരാണ് പിടിയിലായത്.

 

ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

 

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായവർ. ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃക്കുന്നപ്പുഴ കെടിഡിസിയില്‍ മദ്യപാനത്തിനിടയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് പുളിക്കീഴ് ജങ്ഷനില്‍വെച്ച്‌ സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാള്‍ തോക്കുചൂണ്ടി ഭീഷണി മുഴക്കിയത്.

 

Exit mobile version