Site icon Malayalam News Live

യൂട്യൂബർ വി ജെ മച്ചാനെതിരെ പോക്സോ കേസ്; 16 കാരിയുടെ പരാതിയിൽ ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: പോക്സോ കേസിൽ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ. 16 കാരിയുടെ പരാതിയിലാണ് വി ജെ മച്ചാനെതിരെ പോലീസ് കേസെടുത്തത്.

ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പോലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്. 16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.

ഗോവിന്ദ് വി ജെ എന്നാണ് വി ജെ മച്ചാന്റെ യഥാർത്ഥ പേര്. സോഷ്യൽ മീഡിയയിൽ വി ജെ മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.

 

Exit mobile version