മലപ്പുറം: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.
മലപ്പുറം പുറത്തൂർ സ്വദേശി നിയാസിനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
2012 നവംബർ 12നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. താമസിക്കുന്ന വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് തിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
