Site icon Malayalam News Live

പോക്സോ കേസില്‍ പാരലല്‍ കോളേജ് ഉടമ അറസ്റ്റില്‍; പിടിയിലായത് രണ്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ വ്യത്യസ്ത പരാതികളില്‍

പാലക്കാട്: പോക്സോ കേസില്‍ പാരലല്‍ കോളേജ് ഉടമ പിടിയില്‍.

ആനക്കര പോട്ടൂര്‍ സ്വദേശി അലി (64) ആണ് അറസ്റ്റിലായത്.

കുമരനല്ലൂരിലെ പാരലല്‍ കോളേജ് ഉടമയെയാണ് രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ വ്യത്യസ്ത പരാതികളില്‍ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്.

ഉപദ്രവത്തിനു ഇരയായ കുട്ടികള്‍ വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിക്കുകയും സ്കൂള്‍ പ്രിൻസിപ്പല്‍ വഴി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version