കൊല്ലം: അഞ്ചലില്‍ ഒൻപതുവയസ്സുകാരനെ ജനലില്‍ കെട്ടയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ 35 വയസ്സുകാരൻ അറസ്റ്റിലായി.
അഞ്ചല്‍ തേവർതോട്ടം സ്വദേശിയായ മണിക്കുട്ടനാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
കൊതുക് തിരി വാങ്ങാനായി ഒൻപത് വയസ്സുകാരൻ ഇയാളുടെ വീട്ടിലേക്ക് പോയതായിരുന്നു. ആ സമയത്താണ് ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കുട്ടി കുതറി ഓടിമാറാൻ ശ്രമിച്ചപ്പോള്‍ കുട്ടിയെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് കുട്ടി വീട്ടില്‍ എത്തിയിട്ടും സംഭവത്തെ കുറിച്ച് ആരോടും ഒന്നും പറഞ്ഞില്ല. വീട്ടുകാർക്ക് സംശയം തോന്നി വീണ്ടും ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്.
ഇതിനു പിന്നാലെ ഇയാളെ പിടികൂടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
