Site icon Malayalam News Live

12കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ അധ്യാപകൻ അറസ്റ്റില്‍

കൊല്ലം: പൂയപ്പള്ളിയില്‍ പോക്സോ കേസില്‍ അധ്യാപകൻ അറസ്റ്റില്‍.

ചെറിയ വെളിനല്ലൂർ സ്വദേശി ഷെമീറാണ് പിടിയിലായത്. മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകനാണ് പ്രതി. 12കാരിയാണ് പീഡനത്തിനിരയായത്.

ദിവസങ്ങള്‍ക്ക് മുൻപ് ട്യൂഷൻ സെന്‍ററിലേക്ക് പോകാനായി 12കാരി വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ കുട്ടി സ്ഥാപനത്തില്‍ എത്തിയില്ലെന്ന് ട്യൂഷൻ സെന്‍റർ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. പരിഭ്രാന്തരായ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പെണ്‍കുട്ടിയെ വഴിയില്‍ വച്ച്‌ കണ്ടെത്തി. ഉറുദു അധ്യപകനായ ഷെമീർ കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ശേഷം വഴിയില്‍ ഇറക്കിവിട്ടതാണെന്ന സൂചന പൊലീസിന് ലഭിച്ചു.

പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം ചൈല്‍ഡ് വെല്‍ഫെയർ കമ്മറ്റി കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിലാണ് അധ്യാപകൻ്റെ ചെയ്തികളെക്കുറിച്ച്‌ പെണ്‍കുട്ടി പറഞ്ഞത്.

Exit mobile version