Site icon Malayalam News Live

പോക്സോ കേസിൽ പെരുമ്പായിക്കാട് സ്വദേശി അറസ്റ്റിൽ

കോട്ടയം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് ഭാഗത്ത് പടിഞ്ഞാറേതിൽ വീട്ടിൽ ആകാശ്. പി.നായർ (20) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം ഈസ്റ്റ്‌ സ്റ്റേഷൻ എസ്.എച്ച്.ഓ അനീഷ്‌ ജോയ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, ജയൻ.എസ്, അരുൺകുമാർ, സെവിൻ കെ.ജെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version