Site icon Malayalam News Live

കോട്ടയം മുണ്ടക്കയത്ത് പരീക്ഷ കഴിഞ്ഞെത്തിയ പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പ്ലസ്ടു വിദ്യർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുരിക്കുംവയല്‍ സര്‍ക്കാര്‍ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അനീഷ്. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ അക്ഷയ് സ്കൂളിലെത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

Exit mobile version