Site icon Malayalam News Live

പ്ലസ്ടു പരീക്ഷാ ഫലം നാളെ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ ഫലപ്രഖ്യാപനം നടത്തും; പരീക്ഷ എഴുതിയത് നാലരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ വൈകിട്ട് 3ന് പി.ആര്‍.ചേംബറില്‍ ഫലപ്രഖ്യാപനം നടത്തും.
നാലരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

പ്ലസ്‌ടു പരീക്ഷാഫലം നമ്മുടെ കേരളം ആപ്പിലൂടെ പരിശോധിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘നമ്മുടെ കേരളം’ ആപ്പ് ഡൗൺലോഡ് ചെയ്യാം.

വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ആപ്പിലെ ‘സേവനങ്ങൾ’ വിഭാഗത്തിലുള്ള ‘Plus 1 Results’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷാഫലം ഉടൻ ലഭ്യമാകും.

Exit mobile version