Site icon Malayalam News Live

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു; തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെൻ്റ് വിവരങ്ങള്‍ അഡ്‌മിഷൻ വെബ്സൈറ്റായ ‘www.hscap.kerala.gov.in’ ല്‍ ഉള്ള ‘Candidate Login-SWS’ലെ ‘Second Allot Results’ ലിങ്കിലൂടെ ലഭിക്കും.

ജൂണ്‍ 22 തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നേടാം. പ്രവേശനം ജൂണ്‍ 23ന് വൈകിട്ട് അഞ്ചുമണിവരെ നടക്കും.

രണ്ടാം അലോട്ട്മെൻ്റ്: വിദ്യാർത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യം

അലോട്ട്മെൻ്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ‘Second Allot Results’ എന്ന ലിങ്കില്‍നിന്ന് ലഭിക്കുന്ന അലോട്ട്മെൻ്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെൻ്റ് ലഭിച്ച സ്‌കുളില്‍ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.

വിദ്യാർത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻ്റ് ലെറ്റർ അലോട്ട്മെൻ്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിൻറ് എടുത്ത് അഡ്‌മിഷൻ സമയത്ത് നല്‍കും. ഒന്നാം അലോട്ട്മെൻ്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികള്‍ക്ക് ഈ അലോട്ട്മെൻ്റില്‍ ഉയർന്ന ഓപ്ഷനില്‍ അലോട്ട്മെൻ്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെൻ്റ് ലഭിക്കുന്നവർക്ക് താല്‍ക്കാലിക പ്രവേശനമോ സ്‌ഥിരപ്രവേശനമോ നേടാം. അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുകളില്‍ പരിഗണിക്കില്ല. വിദ്യാർത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.

മോഡല്‍ റെസിഡൻഷ്യല്‍, സ്പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ്

മോഡല്‍ റെസിഡൻഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിക്കുന്നു വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം 2026 ജൂണ്‍ 22 ന് രാവിലെ 10 മണി മുതല്‍ 23 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെ സ്‌കുളുകളില്‍ പ്രവേശനത്തിന് ഹാജരാകണം.

സ്പോർട്‌സ് ക്വാട്ട ഒന്നാം അലോട്ട്‌മെൻ്റ് ഫലവും പ്രസിദ്ധീകരിച്ചു.. അലോട്ട്മെൻ്റ് വിവരങ്ങള്‍ അഡ്‌മിഷൻ വെബ്‌സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. പ്രവേശനം 2026 ജൂണ്‍ 22 മുതല്‍ ജൂണ്‍ 23 വൈകിട്ട് അഞ്ചുമണിവരെ ആയിരിക്കും.

Exit mobile version