2021 ഏപ്രില്‍ മുതല്‍ 2022 ജൂലായ് വരെയുള്ള കാലയളവിലാണിത്. വ്യാജ ആപ്പുകള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐ. അടക്കമുള്ളവരുമായി ചേര്‍ന്ന് നടപടിയെടുക്കുന്നുണ്ടെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
വായ്പാ ആപ്പുകള്‍ ധനമന്ത്രി അധ്യക്ഷനായ ഫിനാൻഷ്യല്‍ സ്റ്റെബിലിറ്റി ആൻഡ് ഡിവലപ്മെന്റ് കൗണ്‍സില്‍ (എഫ്.എസ്.ഡി.സി.) നിരീക്ഷിക്കുന്നുണ്ട്. ആര്‍.ബി.ഐ. തയ്യാറാക്കിയ അംഗീകാരമുള്ള വായ്പാആപ്പുകളുടെ പട്ടിക ഐ.ടി. മന്ത്രാലയം ഗൂഗിളിനു കൈമാറിയിട്ടുണ്ട്. 2021 ഏപ്രില്‍ മുതല്‍ 2022 ജൂലായ് വരെ 4,500 ആപ്പുകള്‍ നിരീക്ഷിച്ചതില്‍ 2,500 ആപ്പുകളാണ് നീക്കിയതെന്നും മന്ത്രി പറഞ്ഞു.
