Site icon Malayalam News Live

പൊതു ഇടത്ത് മാലിന്യം തള്ളല്‍: ജില്ലയില്‍ മാലിന്യം വലിച്ചെറിഞ്ഞവരില്‍ നിന്നായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഈടാക്കിയത് 84 ലക്ഷം രൂപ.

 

കൊച്ചി : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുകയോ നിക്ഷേപിക്കുകയോ ചെയ്ത വ്യക്തികളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പിഴ ഈടാക്കുന്നത്. ആരെങ്കിലും മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതിന്റെ തെളിവ് വീഡിയോ സഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്ന പൊതുജനങ്ങള്‍ക്ക് 2,500 രൂപ പാരിതോഷികം നല്‍കുന്നുണ്ട്.

ജില്ലയില്‍ ഇതുവരെ 104 കേസുകള്‍ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ നിന്നായി അകെ 7.49ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരില്‍നിന്നും ആകെ 62.94 ലക്ഷം രൂപയും ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിച്ചവരില്‍നിന്നും 13.60 ലക്ഷം രൂപയുമാണ് ഈടാക്കിയിട്ടുള്ളത്.മാലിന്യം നിക്ഷേപിക്കുന്നവരെയും നിരോധിത പ്ലാസ്റ്റിക്

ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെയും വില്പന നടത്തുന്നവരെയും കണ്ടെത്തുവാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജില്ലാ ക്യാമ്ബയിൻ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിലും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണ മേഖലയില്‍ മാറ്റം വരുത്തുന്നതിനായി ആറ് മാസമായി വിപുലമായ ക്യാമ്ബയിനാണ് തദ്ദേശ സ്വയഭരണ വകുപ്പ്, ശുചിത്വമിഷൻ, നവകേരള മിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി , കില, തുടങ്ങിയ വിവിധ വകുപ്പുകളുടെ

പങ്കാളിത്തത്തോടെയുള്ള ക്യാമ്ബയിൻ സെക്രട്ടേറിയറ്റ് നടത്തുന്നത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും മാലിന്യം കൃത്യമായി തരംതിരിച്ചു ഹരിതകര്‍മ്മസേനക്ക് കൈമാറാത്തവര്‍ക്കെതിരെയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവർക്കും ശക്തമായ നടപടികൾ സ്വീകരിച്ചു.

 

Exit mobile version