Site icon Malayalam News Live

പെട്രോള്‍ പമ്പ് അടച്ചിടല്‍ സമരം രാവിലെ 6 ന് തുടങ്ങും; 12 മണിവരെ ഒരു പമ്പും പ്രവര്‍ത്തിക്കില്ല

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ അടച്ചിടും.

എലത്തൂര്‍ എച്ച്‌ പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്‍റെ തീരുമാനം.

ചൊവ്വാഴ്ച ഇരുമ്പനം എച്ച്‌ പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ രണ്ടുമണിക്കൂര്‍ അടച്ചിടാനും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Exit mobile version