Site icon Malayalam News Live

പെട്രോള്‍ പമ്പിലേക്ക് ഇൻഷുറൻസില്ലാത്ത പൊലീസ് വാഹനം ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം; പിന്നാലെ വാഹനം ഉപേക്ഷിച്ച്‌ പൊലീസുകാര്‍ മുങ്ങി

കണ്ണൂര്‍: പെട്രോള്‍ പമ്പിലേക്ക് പൊലീസ് വാഹനം ഇടിച്ചുകയറി.

ഇന്ധനം നിറച്ചുകഴിഞ്ഞ കാര്‍ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ പമ്പിലെ മെഷീനും തകര്‍ന്നു.
കാല്‍ടെക്സിലെ പെട്രോള്‍ പമ്പിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ വാഹനം ഇടിച്ചുകയറിയത്.

രാവിലെ ആറരയോടെയായിരുന്നു അപകടം. രണ്ട് പൊലീസുകാരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇരുവരും യൂണിഫോം ധരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം നടന്നതിന് പിന്നാലെ വാഹനം ഉപേക്ഷിച്ച്‌ പൊലീസുകാര്‍ പെട്രോള്‍ പമ്പില്‍ നിന്ന് മുങ്ങുകയും ചെയ്തു. വിവരമറിയിച്ചെങ്കിലും വളരെ വൈകിയാണ് ലോക്കല്‍ പൊലീസ് സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പൊലീസ് വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.’

പ്ലാസ്റ്റിക് കയറുകൊണ്ടാണ് ബമ്പര്‍ കെട്ടിവച്ചിരിക്കുന്നത്. വണ്ടി തുരുമ്പെടുത്തിരുന്നു. ഓടിമാറിയതുകൊണ്ട് മാത്രമാണ് പമ്ബിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.

Exit mobile version