Site icon Malayalam News Live

ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്; കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. ബംഗാള്‍ കോളനിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ മാമണി ഛേത്രി (39) ആണ് മരിച്ചത്.

മാമണിയുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ബംഗാള്‍ കോളനിയില്‍ ഹോട്ടല്‍ നടത്തുന്നവരാണ് രണ്ടുപേരും.

ഭർത്താവിന്‍റെ ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Exit mobile version