Site icon Malayalam News Live

പെരിയ കേസ് പ്രതികളെ കണ്ണൂര്‍ സെൻട്രല്‍ ജയിലിലെത്തിച്ചു; പ്രതികള്‍ എത്തുന്നതിന് തൊട്ടുമുൻപ് പി. ജയരാജൻ ജയിലിന് മുന്നിലെത്തി; ഒടുവിൽ വാഹനത്തിൽ നിന്നിറങ്ങാതെ മടക്കം

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഒൻപത് പേരെ കണ്ണൂർ സെൻട്രല്‍ ജയിലെത്തിച്ചു.

ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളെയും പത്താം പ്രതിയെയുമാണ് ഞായറാഴ്ച വൈകിട്ടോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് ജയില്‍ മാറ്റം.

അതേസമയം, പ്രതികളെ ജയിലിലെത്തിക്കുന്നതിന് തൊട്ടുമുന്‍പ് സി.പി.എം. നേതാവ് പി. ജയരാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെത്തി. പ്രതികളെ എത്തിക്കുന്നതിന് പത്തുമിനിറ്റ് മുൻപാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതി അംഗം കൂടിയായ പി.ജയരാജന്‍ ജയിലിന് മുന്നിലെത്തിയത്.

എന്നാല്‍, അദ്ദേഹം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയില്ല. പിന്നാലെ അദ്ദേഹം ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു.

Exit mobile version