Site icon Malayalam News Live

ആറ് വർഷം നീണ്ട നിയമ പോരാട്ടം; 20 മാസത്തോളം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാ വിധി ഇന്ന്; 10 പ്രതികള്‍ക്കെതിരെ ചുമത്തിയത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങള്‍

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആറ് വർഷം നീണ്ട നിയമ പോരാട്ടം. 20 മാസത്തോളം നീണ്ട വിചാരണ. മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിലാണ് കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഇന്ന് ശിക്ഷ വിധിക്കുക.

സിപിഎം നേതാവും ഉദുമ മുൻ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠൻ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Exit mobile version