Site icon Malayalam News Live

ആർത്തവത്തിന് മുൻപ് ഭാരം, വീർപ്പുമുട്ടല്‍, അല്ലെങ്കില്‍ മന്ദത എന്നിവ അനുഭവപ്പെടുന്നുണ്ടോ? വയറ് വീര്‍ക്കാറുണ്ടോ ? എങ്കില്‍ ഇത് കുടിക്കൂ…!

കോട്ടയം: ആർത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത് പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ്. അതിലൊന്നാണ് വയറ് വീർക്കുന്നത്.

ആർത്തവത്തിന് മുൻപ് ഭാരം, വീർപ്പുമുട്ടല്‍, അല്ലെങ്കില്‍ മന്ദത എന്നിവ അനുഭവപ്പെടുന്നുണ്ടോ? ഇത് ഹോർമോണ്‍ സംബന്ധമായതാണ്’ എന്ന അടിക്കുറിപ്പില്‍ പോഷകാഹാര വിദഗ്ധ ലോവ്നീത് ബത്ര അടുത്തിടെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

ആർത്തവ ദിവസങ്ങളില്‍ വയറു വീർക്കുന്നത് തടയാൻ സഹായിക്കുന്ന പാനീയത്തെ കുറിച്ചും ലോവ്നീത് പോസ്റ്റില്‍ പറയുന്നുണ്ട്. ആർത്തവ വേദനയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാൻ കഴിയുന്ന സംയുക്തങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്.

ഗർഭാശയ സങ്കോചത്തിനും ആർത്തവ സമയത്ത് വേദനയ്ക്കും കാരണമാകുന്ന ഹോർമോണുകളായ പ്രോസ്റ്റാഗ്ലാൻഡിൻസിന്റെ ഉത്പാദനം തടയാൻ ഇഞ്ചി സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. പെരുംജീരകത്തിലെ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസ്പാസ്മോഡിക് ഗുണങ്ങള്‍ ആർത്തവ വേദന ഒഴിവാക്കാൻ സഹായിക്കും.

വേണ്ട ചേരുവകള്‍

1 സ്പൂണ്‍ പെരുംജീരകം
1 സ്പൂണ്‍ ഇഞ്ചി ചതച്ചത്
2 കപ്പ് വെള്ളം

രണ്ട് കപ്പ് വെള്ളത്തില്‍ പെരുംജീരകം പൊടിച്ചതും അല്‍പം ഇഞ്ചിയും ചേർത്ത് തിളപ്പിച്ച ശേഷം കുടിക്കുക.

Exit mobile version