Site icon Malayalam News Live

16 കോടി വിലമതിക്കുന്ന കുരുമുളകും അടയ്‌ക്കയും മോഷ്ടിച്ചു; മൂന്ന് പേര്‍ പിടിയില്‍; പിന്നിൽ വൻ സംഘമെന്ന് പൊലീസ്

മുംബയ്: കുരുമുളകും അടക്കയും മോഷ്ടിച്ച മൂന്നംഗ സംഘം പിടിയില്‍.

16 കോടി വിലമതിക്കുന്ന കുരുമുളകും അടക്കയുമാണ് ഇവർ മോഷ്ടിച്ചത്. സഞ്ജയ് സാബ്‌ലെ, ആല്‍വിൻ സല്‍ദാന, പ്രസാദ് കുർഹാഡെ എന്നിവരാണ് അറസ്റ്റിലായത്.

നവി മുംബയില്‍ വച്ച്‌ പൻവേല്‍ പൊലീസാണ് ഇവരെ പിടികൂടിയത്.
നവി മുംബയിലെ കസ്റ്റംസ് വെയർ ഹൗസിലായിരുന്നു മോഷണം.

മോഷണത്തിന് പിന്നില്‍ വൻ കവർച്ചാ സംഘമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പലപ്പോഴായിട്ടാണ് മോഷണം നടന്നിട്ടുള്ളത്.

കസ്റ്റംസ് തീരുവ അടക്കാതെ ഇറക്കുമതി ചെയ്ത സാധനങ്ങള്‍ കൈവശപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമം. വൻമോഷണ സംഘത്തിലെ അവശേഷിക്കുന്നവരെ അടിയന്തരമായി കണ്ടെത്താനുളള അന്വേഷണത്തിലാണ് പൊലീസ്.

Exit mobile version