Site icon Malayalam News Live

ക്ഷേമ പെൻഷൻ തട്ടിപ്പ്; 373 പേ‌ര്‍ക്കെതിരെ കൂടി നടപടി; പട്ടികയില്‍ അറ്റൻഡര്‍മാരും നഴ്‌സിംഗ് അസിസ്റ്റന്റുമാരും

തിരുവനന്തപുരം: അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവത്തില്‍ കൂടുതല്‍ ജീവനക്കാർക്കെതിരെ നടപടി.

ക്ഷേമ പെൻഷൻ തട്ടിപ്പുനടത്തിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.

അതേസമയം ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷനാണ് അനുവദിച്ചത്.

ക്രിസ്മസ് പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപവീതം ലഭിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

Exit mobile version