Site icon Malayalam News Live

ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം; മുൻകൂർ ജാമ്യഹർജിയിൽ പിസി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ച് കോട്ടയം സെഷൻസ് കോടതി

കോട്ടയം: വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ പി.സി. ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി.

കോട്ടയം ജില്ലാ സെഷന്‍സ് കോടതിയിലാണ് പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. വിശദമായ വാദം കേൾക്കുന്നത് വരെ പിസി ജോർജിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്.

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നത്.

പി സി ജോർജിൻ്റെ പരാമർശത്തില്‍ വ്യാപക വിമർശനം ഉയർന്നിരുന്നു. ജനുവരി അഞ്ചാം തീയതി നടന്ന ചാനല്‍ ചർച്ചയിലാണ് പി സി ജോർജ് വിവാദ പരാമർശം നടത്തിയത്.

Exit mobile version