Site icon Malayalam News Live

ക്ഷീരകര്‍ഷക ക്ഷേമനിധി ഓഫീസില്‍ പ്ലസ് ടുക്കാര്‍ക്ക് അവസരം; മെയ് 8 വരെ അപേക്ഷിക്കാം

പാലക്കാട് : ജില്ലയിലെ ക്ഷീരകർഷക ക്ഷേമനിധിയുടെ ജില്ലാ നോഡല്‍ ഓഫീസിലേക്ക് പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവർക്ക് ജോലിയവസരം.

ക്ഷീരജാലകം പ്രമോട്ടർ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. താല്‍ക്കാലിക ദിവസ വേതന അടിസ്ഥാനത്തില്‍ കരാർ നിയമനമാണ് നടക്കുന്നത്.

യോഗ്യത

പാലക്കാട് ജില്ലാ പരിധിയിലുള്ള ക്ഷിര സംഘങ്ങള്‍, ക്ഷീര വികസന ഓഫീസ്, ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്നതിന് താത്പര്യമുള്ള ജില്ലാ നിവാസികളായ ഉദ്യോഗാർത്ഥികളാണ് അപേക്ഷക്കേണ്ടത്.

ഹയർ സെക്കണ്ടറി / ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ കൈകാര്യം ചെയ്യാനും അറിഞ്ഞിരികണം.

18 മുതല്‍ 40 വയസ്സാണ് പ്രായപരിധി.

അപേക്ഷ

ഉദ്യോഗാർത്ഥികള്‍ വിശദമായ ബയോഡാറ്റയും അപേക്ഷ, തിരിച്ചറിയല്‍ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം മെയ് 08 ന് വൈകീട്ട് അഞ്ചിന് മുൻപായി നേരിട്ടോ, തപാല്‍ മുഖേനയോ ജില്ലാ നോഡല്‍ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ നോഡല്‍ ഓഫീസർ അറിയിച്ചു.

2. ജില്ലാ എംപ്ലോയ്മെന്റ്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 26ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളില്‍ അഭിമുഖം നടക്കും. അസോസിയേറ്റ് ബിസിനസ് മാനേജർ, മാനേജർ ട്രെയിനി, ടീം ലീഡർ, പ്രയോരിറ്റി പാർട്നേർസ്, ഫിനാൻഷ്യല്‍ കോണ്‍സല്‍റ്റന്റ്സ്, ഇൻഷുറൻസ് അഡൈസർ, സെയില്‍സ് ഓഫീസർ, മെക്കാനിക് തസ്തികകളിലാണ് അഭിമുഖം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റർ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം.

Exit mobile version