Site icon Malayalam News Live

പത്തനംതിട്ടയില്‍ മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യപസംഘത്തിന്റെ ആക്രമണം.

വെച്ചൂച്ചിറ സ്റ്റേഷനിലെ സീനിയര്‍ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. വെച്ചൂച്ചിറ ചാത്തന്‍തറയില്‍ വെച്ചാണ് സംഭവം.

അതിക്രമം നടത്തിയ കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയെ പൊലീസ് പിടികൂടി. നേരത്തെ പീ‍‍ഡനക്കേസിലും പ്രതിയായിരുന്നു മണി.

അതിക്രമത്തിനിടെ ഇയാള്‍ പൊലീസുകാരില്‍ ഒരാളുടെ യൂണിഫോമും വലിച്ചുകീറി.

Exit mobile version