Site icon Malayalam News Live

പത്തനംതിട്ടയില്‍ റോഡ് മുറിച്ചുകടക്കവെ 75-കാരി കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ച്‌ മരിച്ചു; ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചില്ലെന്ന് നാട്ടുകാര്‍

പത്തനംതിട്ട: വെണ്ണിക്കുളം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച 75കാരി കെ.എസ്.ആര്‍.ടി.സി.ബസിടിച്ച്‌ മരിച്ചു.

വെണ്ണിക്കുളം പാരുമണ്ണില്‍ പരേതനായ ജോസഫ് രാജുവിന്റെ ഭാര്യ ലിസി രാജു ആണ് മരിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ പട്ടം കതോലിക്കറ്റിലേ കൂരിയ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസിന്റെ സഹോദരിയാണ് ലിസി.

ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം നടന്നത്. വെണ്ണിക്കുളം കവലക്ക് സമീപം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപമായിരുന്നു സംഭവം.

വൈകുന്നേരം 5.45-ന് പള്ളി പടിക്കല്‍ ഓട്ടോ ഇറങ്ങിയ ലിസി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെയാണ് കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചത്. റോഡിന്റെ നടുവിലെ വെള്ളവരയ്ക്ക് സമീപമെത്തിയ ലിസി ബസ് കണ്ട് അന്ധാളിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Exit mobile version