Site icon Malayalam News Live

രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസ് ; യുവാവ് പിടിയില്‍

 

കോഴിക്കോട് : കോഴിക്കോട്കൊടുവള്ളി തെക്കേപുരയില്‍ ടി കെ അജ്‌മലിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം.രാവിലെ പതിനൊന്നു മണിയോടെ രക്ഷിതാക്കളുമായി വഴക്കിട്ടാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. കുന്ദമംഗലം സ്റ്റാൻഡിലെത്തിയ പെണ്‍കുട്ടിയെ അജ്മല്‍ മുക്കത്തെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു, പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് പതിനാലുകാരിയെ കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

 

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ മുക്കത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തതായി കുന്ദമംഗലം പോലീസ് അറിയിച്ചു. സി ഐ ശ്രീകുമാർ, എസ് ഐ അനീഷ്, എസ് ഐ. അഭിലാഷ്, എസ്‌ഐ. സുരേശൻ, സിപിഒമാരായ വിഷോഭ്, സജിത്, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

Exit mobile version