Site icon Malayalam News Live

പ്രണയിച്ചു വിവാഹം കഴിച്ച മകളെ ഭർത്താവിനരികിൽനിന്നും നിർബന്ധപൂർവം പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി കത്തിച്ചു, ഭർത്താവ് പോലീസുമായി എത്തുംമുമ്പേ പ്രതികൾ രക്ഷപ്പെട്ടു, പോലീസ് അന്വേഷണം ആരംഭിച്ചു

ജയ്പൂർ: പ്രണയിച്ച് വിവാഹം കഴിച്ച മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി കത്തിച്ചു. ഭർത്താവിന്‍റെ മുൻപിൽ നിന്നും മാതാപിതാക്കൾ യുവതിയെ നിർബന്ധപൂർവം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം. കുടുംബത്തിന്‍റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി യുവതി രവി ഭീൽ എന്ന യുവാവിനെ വിവാഹം ചെയ്തു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്.

യുവതിയും ഭർത്താവും കുടുംബത്തിൽ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി താമസിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കിൽ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കുടുംബം ഇവരെ തേടി ബാങ്കിലെത്തി.

ഇവിടെ നിന്നും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയശേഷമായിരുന്നു കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു. ഭർത്താവ് പോലീസുമൊത്ത് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും യുവതിയുടെ ശരീരം ഭൂരിഭാഗവും കത്തിയമർന്നിരുന്നു.

പിന്നാലെ കുടുംബം രക്ഷപ്പെട്ടു. യുവതിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version