കോട്ടയം: പപ്പായ വെച്ചും നല്ല കിടിലൻ ഹല്‍വ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
1.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം
2. നെയ്യ് – 100 ഗ്രാം
3.പാല്‍ – ഒരു ലിറ്റർ
4.പഞ്ചസാര – 200ഗ്രാം
5.കുങ്കുമപ്പൂവ് – ഒരു നുള്ള്, പാലില്‍ കുതിർത്തത്
6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍
7.കശുവണ്ടിപ്പരിപ്പ്, ബദാം – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
പാനില്‍ അല്‍പം നെയ്യ് ചൂടാക്കി പപ്പായ വഴറ്റുക. ഇതിലേക്കു പാല്‍ ഒഴിച്ച് തിളപ്പിച്ചു കുറുകി വരുമ്പോള്‍ പഞ്ചസാരയും കുങ്കുമപ്പൂവും ചേർക്കുക. ഇതില്‍ അല്‍പാല്‍പം നെയ്യ് ചേർത്തിളക്കി കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേർക്കണം. ഇത് നെയ്യ് പുരട്ടിയ ട്രേയില്‍ നിരത്തി ചൂടാറിയ ശേഷം കശുവണ്ടിപ്പരിപ്പും ബദാമും വച്ച് അലങ്കരിച്ച് വിളമ്പാം.
