Site icon Malayalam News Live

പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ തീപിടിത്തം; അപകടത്തിൽ രണ്ടുപേർ മരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ തീപിടിത്തം. ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേർ മരിച്ചു.

ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്.

പാപ്പനംകോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചതായാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു.

Exit mobile version