Site icon Malayalam News Live

‘പണി പാളി..! ആദര്‍ശിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജോജു ജോർജ്ജ്; അങ്ങനെയെങ്കില്‍ ആദര്‍ശിന് വേണ്ടി നിയമ പോരാട്ടം ഏറ്റെടുക്കുമെന്ന് കെഎസ്‌യു; നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കെഎസ്‌യു രംഗത്ത്

കൊച്ചി: നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കെ.എസ്.യു രംഗത്ത്.

ജോജു ജോര്‍ജിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ”പണി” എന്ന ചിത്രത്തില്‍ സ്ത്രീ കഥാപാത്രത്തെ ഒബ്‌ജെക്റ്റിഫൈ ചെയ്യുന്നതും റേപ്പ് ഉള്‍പ്പടെ അപകടകരമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലില്‍ റിവ്യു എഴുതിയ കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ആദര്‍ശനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പ്രതികരണം.

ആദര്‍ശിനെതിരെ നിയമ നടപടികളുമായി ജോജു മുന്നോട്ടു പോയാല്‍ കെ.എസ്.യു നിയമ പോരാട്ടം ഏറ്റെടുക്കുമെന്നും അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

Exit mobile version