Site icon Malayalam News Live

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; രാജി സമർപ്പിച്ചത് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബുധനാഴ്ച ചർച്ച ചെയ്യാനിരിക്കെ

പന്തളം: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എൽഡിഎഫ് പടക്കം പൊടിച്ച് ആഘോഷിച്ചു. രാജി ജനാധിപത്യത്തിൻ്റെ വിജയമെന്ന് യുഡിഎഫ് അംഗങ്ങളും പ്രതികരിച്ചു.

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബുധനാഴ്ച ചർച്ച ചെയ്യാനിരിക്കെയാണ് അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു. രമ്യയും രാജിവെച്ചത്. 18 അംഗങ്ങളാണ് ബിജെപിക്ക് നഗരസഭയിലുള്ളത്.

സിപിഎമ്മിന് 10ഉം യുഡിഎഫിന് അഞ്ചും അംഗങ്ങളുണ്ട്. ബിജെപിയുടെ 18 അംഗങ്ങളിൽ മൂന്നുപേർ പാർട്ടിയുമായി ഇടഞ്ഞതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചത്.

പരാജയം മുൻകൂട്ടി കണ്ടാണ് രാജിയെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബിജെപി വിശദീകരിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് നഗരസഭാ സെക്രട്ടറി ഇ ബി അനിത മുമ്പാകെ ഇരുവരും രാജി സമർപ്പിച്ചത്.

Exit mobile version