Site icon Malayalam News Live

മുട്ടയും മൈദയും ചേർക്കാതെ രുചികരമായ പാൻ കേക്ക്; കുട്ടികള്‍ക്കിത് ഉറപ്പായും ഇഷ്ടപ്പെടും; എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഇതാ

കോട്ടയം: മുട്ടയും മൈദയും ചേർത്താണ് സാധാരണ അത് തയ്യാറാക്കാറുള്ളത്. എന്നാല്‍ അതില്ലാതെയും രുചികരമായ പാൻ കേക്ക് ചുട്ടെടുക്കാം.

ചേരുവകള്‍

ശർക്കര
വെള്ളം
പഴം
അരിപ്പൊടി
തേങ്ങ
ഏലയ്ക്കാപ്പൊടി
എള്ള്
ബേക്കിങ് പൗഡർ
തയ്യാറാക്കുന്ന വിധം

അരക്കപ്പ് വെള്ളം പാനിലേയ്ക്കെടുത്ത് അടുപ്പില്‍വെയ്ക്കാം.
ഒന്നര കപ്പ് ശർക്കര അതിലേയ്ക്കു ചേർത്ത് അലിയിച്ചെടുത്തു തണുക്കാൻ മാറ്റി വെയ്ക്കാം.
രണ്ടു പഴം തൊലി കളഞ്ഞ് നന്നായി ഉടച്ചതിലേയ്ക്ക് ഒന്നേകാല്‍ കപ്പ് അരിപ്പൊടിയും അരകപ്പ് തേങ്ങാചിരകിയതും ചേർത്ത് ഇളക്കാം.
അതിലേയ്ക്ക് അര ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടിയും, ഒരു ടേബിള് സ്പൂണ്‍ ഏള്ള്, ഒരു ടീസ്പൂണ്‍ ബേക്കിങ് പൗഡർ, തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരലായനി എന്നിവ ചേർത്തു നന്നായി ഇളക്കാം.
പാൻ അടുപ്പില്‍വെച്ച്‌ അല്‍പം നെയ്യ് പുരട്ടി ആവശ്യത്തിനു മാവ് ഒഴിച്ച്‌ ചുട്ടെടുക്കാം പാൻകേക്ക്.

Exit mobile version