Site icon Malayalam News Live

പാമ്പാടിയിൽ ബസ്സിനുള്ളിൽ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസിൽ യുവതി അറസ്റ്റിൽ

പാമ്പാടി: ബസ്സിനുള്ളിൽ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനി (24) യെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇന്നലെ വൈകിട്ട് കോട്ടയം–എരുമേലി മുക്കൻ പെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വച്ച് കറുകച്ചാൽ സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന വൈറ്റ് ഗോൾഡ് നെക്ലൈസ് കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് ബസ് അങ്ങാടിവയൽ ഭാഗത്ത് നിർത്തിയ സമയം ഇവർ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു.

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ, എസ്.ഐ ഹരീഷ് എം.സി, എ.എസ്.ഐ സിന്ധു, സി.പി.ഓ സുനിൽ പി.സി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നന്ദിനി ആലുവ, മരട്, പാലാരിവട്ടം, കല്ലമ്പലം എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ്. ഇവരെ കോടതിയിൽ ഹാജരാക്കി.

Exit mobile version