Site icon Malayalam News Live

258 നിരീക്ഷണ ക്യാമറകള്‍ പമ്പ മുതല്‍ സന്നിധാനം വരെ; ക്ഷേത്ര പരിസരം 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിൽ; ശബരിമലയില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ നിരീക്ഷണം ശക്തമാക്കി പോലീസ്

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി പോലീസ്.

സന്നിധാനത്തും പരിസര പ്രദേശങ്ങളിലും 258 സിസിടിവി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.
പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതോടൊപ്പം പോലീസ് പരിശോധനയും നടക്കുന്നുണ്ട്.

പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.
ക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിട്ടുള്ളത്.

സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌ക്കാണ്‌. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ ഉടൻ തന്നെ പരിശോധിച്ച്‌ അപ്പപ്പോള്‍ നിയമ നടപടികള്‍ സ്വീകരിക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version