തിരുവനന്തപുരം: പാലോട് ഭര്‍തൃഗ്യഹത്തില്‍ നവവധിവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്.
സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
അജാസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മരിച്ച് ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
ഇന്ദുജയെ അജാസാണ് മര്‍ദ്ദിച്ചതെന്നും സൂചനയുണ്ട്.
കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പ് ഇരുവരും വാട്‌സാപ്പില്‍ ഉണ്ടായിരുന്ന ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തു. ഇതിന് ശേഷമാണ് പോലീസില്‍ എത്തിയത്. ഇതും സംശയം കൂട്ടി. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുൻ പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
