Site icon Malayalam News Live

സ്ഫോടകവസ്‌തുക്കളായ ഇലക്ട്രിക് ഡിറ്റനേറ്ററും തിരിയുമായി തമിഴ്നാട് സ്വദേശി പള്ളിക്കത്തോട് പൊലീസിന്റെ പിടിയിൽ

പള്ളിക്കത്തോട്: സ്ഫോടകവസ്‌തുക്കളായ ഇലക്ട്രിക് ഡിറ്റനേറ്ററും തിരിയുമായി തേനി ആണ്ടിപ്പെട്ടി സ്വദേശിയായ സുരേന്ദ്രൻ മുത്തയ്യ(52)യെ പൊലീസ് അറസ്‌റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം സ്ഫോടകവസ്‌തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശിയായ ഷിബിലിയെയും തീക്കോയി സ്വദേശിയായ ഫൈസിയെയും ഇടുക്കി വണ്ടൻമേട് പൊലീസ് പിടികൂടിയിരുന്നു.

ഇവരിൽ നിന്നു ലഭിച്ച വിവരം ഇടുക്കി ജില്ലാ പൊലീസ് മേധാവി കോട്ടയം ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിനു കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്നു പള്ളിക്കത്തോട് പൊലീസ് വാഴൂർ കാപ്പുകാട് ഭാഗത്ത് സുരേന്ദ്രൻ മുത്തയ്യ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് 75 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 20 മീറ്റർ തിരിയും പിടിച്ചെടുത്തത്.

സ്‌റ്റേഷൻ എസ്എച്ച്‌ഒ കെ.പി.ടോംസൺ, എസ്ഐ പി.എൻ.ഷാജി, എഎസ്ഐമാരായ റെജി ജോൺ, ജയരാജ്, സിപിഒമാരായ രതീഷ്, രാഹുൽ, ശാന്തി എന്നിവർ അറസ്‌റ്റിൽ പങ്കെടുത്തു. കോടതി റിമാൻഡ് ചെയ്തു.

Exit mobile version