Site icon Malayalam News Live

ടോവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി തിയേറ്ററുകളിലേക്ക്; ഏപ്രിൽ 9ന് റിലീസ് ചെയ്യും

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ മോഷൻ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 9നാണ് ‘പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ‘പള്ളിച്ചട്ടമ്പി’യിൽ ഇത് വരെ കാണാത്ത ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്.

മലായാളം ഉൾപ്പടെ അഞ്ചു ഭാഷകളിൽ റിലീസ് ആകുന്ന പള്ളിച്ചട്ടമ്പിയുടെ തിരക്കഥ ഒരുക്കുന്നത് എസ് സുരേഷ് ബാബുവാണ്. കയാദു ലോഹർ നായികയാകുന്ന പള്ളിച്ചട്ടമ്പിയിൽ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ് ആണ്.

Exit mobile version