Site icon Malayalam News Live

ഫലസ്തീൻ ജനസമൂഹത്തിന് ഐക്യദാർഢ്യവുമായി കേരളം; ഞായറാഴ്ച രാത്രി എട്ട് മണിക്ക് ലൈറ്റണച്ച് മെഴുകുതിരി കത്തിച്ചോ ഫ്ലാഷടിച്ചോ ബാനർ പ്രദർശിപ്പിക്കും

കോഴിക്കോട്: ഫലസ്തീൻ ജനസമൂഹത്തിനെതിരെ റഫയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ നടക്കുന്ന ‘ആൾ ഐസ്​ ഓൺ റഫ’ ക്യാമ്പയിന്റെ ഭാഗമായി ഫലസ്തീൻ സോളിഡാരിറ്റി ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കേരളത്തിലും ഐക്യദാർഢ്യ ദിനം സംഘടിപ്പിക്കും.

വീടുകളിലും ഓഫിസുകളിലും നിരത്തുകളിലും നവ സമൂഹമാധ്യമങ്ങളിലുമെല്ലാം നടക്കുന്ന ഐക്യദാർഢ്യത്തിൽ മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഞായറാഴ്ച രാത്രി എട്ട് മണിക്ക് ലൈറ്റണച്ച് മെഴുകുതിരി കത്തിച്ചോ ഫ്ലാഷടിച്ചോ ഫലസ്തീൻ ഐക്യദാർഢ്യ ബാനർ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Exit mobile version