Site icon Malayalam News Live

ഇലക്ഷൻ യോഗത്തിന് നീല ട്രോളി ബാഗ് എന്തിന്; ഡിസിസി അധ്യക്ഷനും എംപിയും ഇല്ലാതെയാണോ യോഗം; പാതിരാ റെയ്ഡില്‍ സിപിഎം

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുള്‍പ്പെടെ താമസിച്ച ഹോട്ടലില്‍ നടത്തിയ പാതിരാ റെയ്ഡും തുട‍ർന്നുള്ള വിവാദങ്ങളും കൊഴുക്കുന്നു.

കോണ്‍ഗ്രസ്-സിപിഎം-ബിജെപി നേതാക്കള്‍ പരസ്പരം ആരോപണമുന്നയിച്ച്‌ രംഗത്തുവരികയാണ്. നീല ബാഗില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പണം കടത്തിയെന്ന് സിപിഎം ആരോപിച്ചതോടെ നീല ട്രോളിയുമായി മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി.
കോണ്‍ഗ്രസിനെതിരെ പണം കടത്തിയെന്ന ആരോപണത്തില്‍ സിപിഎം ഉയർത്തുന്ന വാദങ്ങള്‍ നിരവധിയാണ്. നീല ട്രോളി ബാഗ് കള്ളപ്പണം ആവാൻ സാധ്യതയെന്നാണ് സിപിഎമ്മിൻ്റെ ആരോപണം.

ബാഗ് ദുരൂഹമായി പല മുറികളിലേക്ക് എത്തി. എന്നാല്‍ വസ്ത്രം ആണെങ്കില്‍ എന്തിന് പല മുറികളിലേക്ക് കൊണ്ടുപോയി. രാഹുലും ഷാഫിയും അവിടെ താമസക്കാർ പോലുമല്ല, ഇരുവരും താമസിക്കാതെ കെപിഎം ഹോട്ടല്‍ എന്തിന് വസ്ത്രം കൈമാറാൻ തെരഞ്ഞെടുത്തു.

അതും ബോഡ് മുറിയെന്നും സിപിഎം ചോദിക്കുന്നു. ഇലക്ഷൻ യോഗത്തിന് എന്തിനാണ് നീല ബാഗ് കൊണ്ട് നടക്കുന്നത്. ഇലക്ഷൻ യോഗം ഡിസിസി അധ്യക്ഷനും പാലക്കാട് എംപി യും ഇല്ലാതെയാണോ നടക്കുന്നത്.

ഇന്നലെ രാത്രി പാലക്കാട് ഇല്ലെന്ന് തെളിയിക്കാൻ ലൈവ് ഇട്ടു, പക്ഷേ 10.38 ന് രാഹുല്‍ ഹോട്ടലില്‍ ഉണ്ടെന്നുമാണ് സിപിഎം വാദം.

Exit mobile version