പാലക്കാട്: പൊതു തെരഞ്ഞെടുപ്പോളം വീറും വാശിയും നിറഞ്ഞ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ആദ്യ മണിക്കൂറില്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ നീണ്ട നിര.
സ്ഥാനാർത്ഥികളും രാവിലെ തന്നെ വോട്ട് ചെയ്തു. മൂന്നു മുന്നണികളും വിജയം മാത്രം ലക്ഷ്യമിട്ടാണ് പാലക്കാടൻ പോരിനിറങ്ങിയത്.
എംപിയായതോടെ മണ്ഡലം ഒഴിയേണ്ടി വന്ന ഷാഫിക്ക് പകരക്കാരനായെത്തിയ രാഹുല്‍ മാങ്കുട്ടത്തിലൂടെ പാലക്കാട് നിലനിർത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാർട്ടി വിട്ട സരിന് എല്‍ഡിഎഫ് സ്ഥാനാർത്ഥി എന്ന നിലയില്‍ തൻ്റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്ന് തെളിയിക്കണം. മെട്രോമാൻ ഇ.ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍.
