Site icon Malayalam News Live

ചേർപ്പുങ്കൽ ഹൈവേ ജംക്‌ഷൻ ​ഗതാ​ഗത കുരുക്കിൽ; അപകടങ്ങൾ തുടർക്കഥയാകുന്നു, ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ പോലും ദുരിതത്തിൽ

പാലാ: ഏറ്റുമാനൂർ– പൂഞ്ഞാർ സംസ്ഥാന പാതയിലെ ചേർപ്പുങ്കൽ ഹൈവേ ജംക്‌ഷൻ ​ഗതാ​ഗത കുരുക്കിൽ. അപകടങ്ങളും ജംക്‌ഷനിൽ പതിവാകുന്നു. ആംബുലൻസുകൾ അടക്കം റോഡിൽ കുരുങ്ങുന്നു.

മാർ സ്ലീവാ മെഡിസിറ്റി, തീർഥാടന കേന്ദ്രമായ ചേർപ്പുങ്കൽ ഫൊറോന പള്ളി, ബിവിഎം കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ, പഴയ റോഡ് എന്നിവിടങ്ങളിലേക്കു തിരിയുന്നതു ചേർപ്പുങ്കൽ ഹൈവേ ജംക്‌ഷനിലാണ്.

ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ വരുന്നതും ഈ വഴി തന്നെ. കൊഴുവനാൽ വഴി പള്ളിക്കത്തോട്, കെഴുവംകുളം വഴി കിടങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളും ചേർപ്പുങ്കൽ ഹൈവേ ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് പാലം വഴിയാണ് പോകുന്നത്.

പ്രശ്നങ്ങൾ

∙ ഗതാഗത നിയന്ത്രണത്തിന് മാർഗങ്ങളില്ല. സിഗ്നൽ സംവിധാനങ്ങളില്ല.
∙ ചേർപ്പുങ്കൽ പഴയ റോഡിലെ ചകിണിപ്പാലം അപകടാവസ്ഥയിൽ. അതിനാൽ നേരത്തെ പഴയ റോഡ് വഴി പോയിരുന്ന ബസുകൾ എല്ലാം ഇപ്പോൾ ഹൈവേ ജംക്‌ഷൻ വഴി.
∙ ബസുകൾക്ക് നിർത്താൻ പ്രത്യേക ഇടമില്ല. അതിനാൽ റോഡിൽത്തന്നെ ബസ് നിർത്തുന്നു. ഇതു ഗതാഗതക്കുരുക്കിലേക്കു നയിക്കുന്നു.
∙ ചേർപ്പുങ്കൽ പാലം കടന്നെത്തി പ്രധാന റോഡിലേക്കു കയറുന്ന വാഹനങ്ങൾക്കു പാലാ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധം റോഡിൽ മറവ്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.
പരിഹാരം
∙ ഹൈവേ ജംക്‌ഷൻ വീതി കൂട്ടി റൗണ്ടാന സ്ഥാപിക്കുക.
∙ സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തുക.
∙ ചേർപ്പുങ്കൽ പഴയ റോഡിലെ ചകിണിപ്പാലം പുനർ നിർമാണം നടത്തുക. ബസുകൾ പഴയതു പോലെ ഇതുവഴി കടത്തിവിടുക.

Exit mobile version