Site icon Malayalam News Live

പാലാ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; ആർ ടി ഓഫീസർക്ക് കൈക്കൂലി നൽകാനായി കൊണ്ടുവന്ന 20,000 രൂപ വിജിലൻസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

പാല: പാലാ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്.

ആർ ടി ഓഫീസർക്ക് കൈക്കൂലി നൽകാനായി കൊണ്ടുവന്നതെന്ന് കരുതുന്ന 20,000 രൂപ വിജിലൻസ് പിടിച്ചെടുത്തു. ആർ ടി ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറുടെ ഫോണിലേക്ക് ഗൂഗിൾ പേ വഴി പണം നൽകിയതിൻ്റെ വിവരങ്ങളും പല ആർ ടി ഓഫീസിലെ വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവരും ഏജൻ്റുമാരുമായി സേവനങ്ങൾ ചെയ്ത് നൽകുന്നതിന് വേണ്ടി മൊബൈൽ കോൾ വഴി അപേക്ഷകൾ അയച്ചു കൊടുക്കുകയും ഇത്തരം സേവനങ്ങൾക്കായി നിരന്തരം ബന്ധപ്പെടുന്നതിൻ്റെയും കൈക്കൂലിയുടേയും വിവരങ്ങളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.

വനിതാ ജീവനക്കാരിക്ക് പണം അയച്ചു കൊടുത്തതിൻ്റെ സ്ക്രീൻ ഷോട്ട് മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാല് മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്

Exit mobile version