Site icon Malayalam News Live

മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; പാലായില്‍ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ

കോട്ടയം: പാലായില്‍ യുവാവ് കുത്തേറ്റു മരിച്ചു.

ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ്(29) ആണ് മരിച്ചത്.

സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

മുരിക്കുംപുഴ ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ രാത്രി 9.30ഓടെയാണ് സംഭവം. തെക്കേക്കരയിൽ നിർമാണം പൂര്ത്തിയാക്കിയ വീടിന്റെ ലെയ്ത്ത് വർക്കുമായി എത്തിയതായിരുന്നു ബിബിനും ബിനീഷും.

വീടിന്റെ പാലുകാച്ചലിന് ശേഷം മദ്യപിച്ച ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ബിബിനെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.

ബിബിൻ മരിച്ച വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. കേസിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version