Site icon Malayalam News Live

പാലായിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

പാല: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഭരണങ്ങാനം ഉള്ള നാട് ഭാഗത്ത് കൂടമറ്റത്തിൽ വീട്ടിൽ ബിനീഷ് (27), ഭരണങ്ങാനം ഉള്ള നാട് ഭാഗത്ത് ചെമ്പൻപുരയിടത്തിൽ വീട്ടിൽ അനൂപ് (35) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കഴിഞ്ഞദിവസം പാലാ സ്വദേശികളായ യുവാക്കളെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, ഹെൽമറ്റ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ പാലത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തു.

യുവാക്കള്‍ കടം നല്‍കിയ പണം തിരികെ ചോധിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ ശ്രീജേഷ് കുമാർ,ജസ്റ്റിൻ,രഞ്ജിത്ത്,അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Exit mobile version